Short Vartha - Malayalam News

ചൈനയുടെ അധിനിവേശം തടയാൻ മോദി സർക്കാർ പരാജയപ്പെട്ടു: ഖാർഗെ

ഇന്ത്യൻ പ്രദേശത്തേക്ക് ചൈനയുടെ നുഴഞ്ഞുകയറ്റ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ചൈന പാങ്ഗോം തടാക തീരത്ത് സൈനിക ക്യാമ്പ് നിർമിക്കുന്നു എന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഖാർഗയുടെ വിമർശനം. 2020 മെയ് വരെ ഇന്ത്യൻ അധിനിവേശത്തിൽ ആയിരുന്ന സ്ഥലത്താണ് ചൈന ക്യാമ്പ് നിർമിക്കുന്നതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്ഥലം ആരും കയ്യേറിയിട്ടില്ലെന്ന് വാദിക്കുന്ന നരേന്ദ്ര മോദി ചൈനയെ സഹായിക്കുകയാണെന്നും 26 പട്രോളിംഗ് പോയിന്റുകൾ ഇന്ത്യ വിട്ടു കളഞ്ഞത് മോദിയുടെ വീഴ്ചയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.