Short Vartha - Malayalam News

ഖാർഗെ സഞ്ചരിച്ച ഹെലികോപ്റ്റർ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ചതിൽ വിമർശനവുമായി കോൺഗ്രസ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറിലെ സമസ്തിപൂരിൽ എത്തിയപ്പോഴാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സഞ്ചരിച്ച ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ദുരുദ്ദേശപരമാണെന്ന് കോൺഗ്രസ് വിമർശിച്ചു. NDA നേതാക്കളുടെ വാഹനത്തിൽ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ബിഹാറിലെ കോൺഗ്രസ് വക്താവ് രാജേഷ് റാത്തോഡ് പറഞ്ഞു.