Short Vartha - Malayalam News

മോദി സമൂഹത്തെ ഭിന്നിപ്പിക്കുന്നു: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ പ്രകോപിപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദിക്ക് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇതുപോലെ ആളുകളെ പ്രകോപിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടില്ല. അദ്ദേഹം ജനാധിപത്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് സംസാരിക്കുന്നു, പക്ഷേ ജനാധിപത്യത്തിന്റെ തത്വങ്ങള്‍ പാലിക്കുന്നില്ലെന്നും ഖാര്‍ഗെ ആരോപിച്ചു. മുംബൈയില്‍ നടന്ന ഇന്ത്യ സഖ്യത്തിന്റെ പത്രസമ്മേളനത്തിലായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.