Short Vartha - Malayalam News

കോണ്‍ഗ്രസ് പ്രകടനപത്രിക നരേന്ദ്രമോദിയെ കാണിക്കാന്‍ സമയം ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

നരേന്ദ്രമോദിയുടെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സന്ദര്‍ശന സമയം ആവശ്യപ്പെട്ടത്. ഇത്തരമൊരു പ്രസംഗത്തിലൂടെ വര്‍ഗീയതയും മതസ്പര്‍ധയും വളര്‍ത്താനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും മോദി നടത്തിയത് വിദ്വേഷപ്രസംഗമാണെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഓരോ ഇന്ത്യക്കാരനും വേണ്ടിയുള്ളതാണെന്നും അത് നരേന്ദ്രമോദി കാണണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.