Short Vartha - Malayalam News

പാർലമെൻ്റിലും പുറത്തും ഇന്ത്യാ മുന്നണി യോജിച്ച് പ്രവർത്തിക്കണം: മല്ലികാർജുൻ ഖാർഗെ

വിഭജനത്തിൻ്റെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെ നിർണായകമായ തിരസ്‌കരണമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ജനവിധിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യ സഖ്യം നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും ഖാർഗെ പറഞ്ഞു. പാർലമെൻ്റിലും പുറത്തും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യാ മുന്നണി യോജിച്ച് പ്രവർത്തിക്കണമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.