Short Vartha - Malayalam News

NDA സര്‍ക്കാര്‍ അബദ്ധത്തില്‍ രൂപീകരിച്ചത്, നിലനില്‍ക്കില്ല: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

NDA സര്‍ക്കാര്‍ അബദ്ധത്തില്‍ രൂപീകരിച്ചതാണെന്നും മോദിജിക്ക് ജനവിധി ഇല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇതൊരു ന്യൂനപക്ഷ സര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാമെന്നും ഖാര്‍ഗെ പറഞ്ഞു. 543 അംഗ ലോക്സഭയില്‍ 293 സീറ്റുകള്‍ നേടിയാണ് NDA സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലേറിയതെങ്കിലും കഴിഞ്ഞ രണ്ട് തവണയും മികച്ച ഭൂരിപക്ഷം നേടിയ BJPയ്ക്ക് ഇത്തവണ 240 സീറ്റേ നേടാന്‍ കഴിഞ്ഞുളളൂ.