Short Vartha - Malayalam News

സ്പീക്കര്‍ തിരഞ്ഞെടുപ്പ്: ഓം ബിര്‍ളയും കൊടിക്കുന്നില്‍ സുരേഷും സ്ഥാനാര്‍ത്ഥികള്‍

ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പിലേക്ക് ഓം ബിര്‍ളയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതായി NDA സഖ്യകക്ഷികളെ അറിയിച്ചു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷും പത്രിക നല്‍കി. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി സമവായത്തിലെത്താന്‍ NDA ശ്രമിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സമവായമാകാമെന്ന് പ്രതിപക്ഷം സമ്മതിച്ചിരുന്നു. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നത് സംബന്ധിച്ച് ഒരു ഉറപ്പും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കും മത്സരത്തിന് കളമൊരുങ്ങിയത്.