Short Vartha - Malayalam News

അമിത് ഷായും രാജ്‌നാഥ് സിങ്ങും വകുപ്പുകള്‍ നിലനിര്‍ത്തിയേക്കും

ചന്ദ്രബാബു നായിഡുവിന്റെ TDPക്കും നിതീഷ് കുമാറിന്റെ JDUവിനും രണ്ടു വീതം മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കാബിനറ്റ് ബെര്‍ത്തും ഒരു സഹമന്ത്രിസ്ഥാനവുമായിക്കും നല്‍കിയേക്കുക എന്നാണ് സൂചന. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി മന്ത്രിയാവും. പുതിയ മന്ത്രിസഭയില്‍ മന്ത്രിമാരാവാന്‍ സാധ്യതയുള്ളവര്‍ക്ക് നരേന്ദ്രമോദിയുടെ വസതിയില്‍ നടത്തിയ ചായസത്കാരം അവസാനിച്ചു.