Short Vartha - Malayalam News

ഭരണഘടനയോട് പ്രതിബദ്ധതയുള്ള എല്ലാ പാര്‍ട്ടികളേയും ‘ഇന്ത്യ’യിലേക്ക് ക്ഷണിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഡല്‍ഹിയില്‍ AICC അധ്യക്ഷന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യ സഖ്യത്തിലെ പ്രധാനകക്ഷികളുടെ നേതാക്കളെല്ലാവരും പങ്കെടുത്തു. യോഗത്തില്‍ മറ്റ് കക്ഷികളെ സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പ്രസ്താവന ഖാര്‍ഗെ തന്നെ എക്സില്‍ പങ്കുവെയ്ക്കുകയായിരുന്നു. ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ അട്ടിമറിക്കാനാണ് മോദിയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.