Short Vartha - Malayalam News

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യമില്ല

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ 90 സീറ്റുകളിലും ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമായ APP യും കോൺഗ്രസും പരസ്പരം മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ പ്രതിപക്ഷ പാർട്ടികളായ ആം ആദ്മിയും കോൺഗ്രസും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്. ആകെയുള്ള 10 സീറ്റുകളിൽ ഒമ്പതിലും മത്സരിച്ച കോൺഗ്രസ് 5 സീറ്റുകളിൽ വിജയിച്ചപ്പോൾ AAP ആകെ മത്സരിച്ച ഒരു സീറ്റിൽ പരാജയപ്പെട്ടു.