Short Vartha - Malayalam News

NEET പരീക്ഷ ക്രമക്കേട്; പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കാന്‍ ഇന്ത്യ സഖ്യം

ഇന്ത്യ മുന്നണി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. NEET ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാകും ലോക്‌സഭയില്‍ ഉന്നയിക്കുക. പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച ആവശ്യപ്പെട്ട് നാളെ സഭയില്‍ നോട്ടീസ് നല്‍കും. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.