Short Vartha - Malayalam News

നീറ്റ് വിവാദം: വിദ്യാഭ്യാസ മന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. നീറ്റില്‍ മാത്രമല്ല രാജ്യത്തെ എല്ലാ പ്രധാന പരീക്ഷകളിലും വളരെ ഗുരുതരമായ പ്രശ്നമുണ്ടെന്ന് രാജ്യത്തിന് മുഴുവന്‍ വ്യക്തമാണ്. നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍ ഇന്ത്യന്‍ പരീക്ഷാ സമ്പ്രദായം തന്നെ വാങ്ങാമെന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ കരുതാന്‍ തുടങ്ങിയെന്നും പ്രതിപക്ഷത്തിനും അങ്ങനെയാണ് തോന്നുന്നതെന്നും രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞു.