Short Vartha - Malayalam News

നീറ്റിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍

തമിഴ്നാടിന് പിന്നാലെ നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. മുമ്പ് നിലവിലുണ്ടായിരുന്ന രീതിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും സംസ്ഥാനം വ്യക്തമാക്കി. വീണ്ടും നീറ്റ് പരീക്ഷ നടത്തില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ നീക്കം. അതേസമയം വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കഴുത്തറ്റം അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നവരാണ് ഈ പ്രമേയം കൊണ്ടുവന്നിരിക്കുന്നതെന്ന് BJP നേതാവ് ശങ്കര്‍ ഘോഷ് പ്രതികരിച്ചു.