Short Vartha - Malayalam News

നീറ്റ് പരീക്ഷാ വിവാദം; NTAയ്ക്ക് നിര്‍ദേശവുമായി സുപ്രീംകോടതി

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി സൈബര്‍ സുരക്ഷാ പ്രൊഫൈലിലെ പിഴവുകള്‍ തിരിച്ചറിയാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുള്‍പ്പെടെ പരീക്ഷാ സമ്പ്രദായത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയ്ക്ക് (NTA) നിര്‍ദേശം നല്‍കി. വിഷയത്തില്‍ ISRO മുന്‍ മേധാവി ഡോ. കെ. രാധാകൃഷ്ണന്‍, ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ എന്നിവരടങ്ങുന്ന ഏഴംഗ സമിതി സെപ്റ്റംബര്‍ 30ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. മുഴുവന്‍ പരീക്ഷാ പ്രക്രിയയും വിശകലനം ചെയ്യാനും ഇവ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള മാറ്റങ്ങള്‍ നിര്‍ദേശിക്കാനുമാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.