Short Vartha - Malayalam News

നീറ്റ് UG പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് NTA

പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വെബ്‌സൈറ്റിലുള്ളത് പഴയ റാങ്ക് പട്ടികയാണെന്നും NTA വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിനു പിന്നാലെ നീറ്റ് UG പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്. പുതിയ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.