Short Vartha - Malayalam News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; ബിഹാറിലെ ഒറ്റ പരീക്ഷാകേന്ദ്രത്തില്‍ മാത്രമെന്ന് CBI

നീറ്റ് ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നിട്ടില്ലെന്നും ചോര്‍ച്ച പ്രാദേശികം മാത്രമാണെന്നും ചോര്‍ന്ന ചോദ്യപേപ്പര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ CBI വ്യക്തമാക്കി. പ്രചരിച്ചത് വ്യാജ ചോദ്യപേപ്പറിന്റെ സ്‌ക്രീന്‍ഷോട്ട് ആണെന്നും മുദ്രവെച്ച കവറില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ CBI അറിയിച്ചു. പരീക്ഷാ പേപ്പര്‍ ചോര്‍ന്ന വിഷയം വ്യക്തമായിരുന്നിട്ടും സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം സമയത്ത് NTAയെ അറിയിച്ചില്ലെന്നും വിവരം അറിഞ്ഞ ശേഷം NTAയെയും തെളിവു മറച്ചു വെച്ചുവെന്നും CBI റിപ്പോര്‍ട്ടില്‍ പറയുന്നു. ചോര്‍ത്തിയ പരീക്ഷാ പേപ്പറുകള്‍ 50 ലക്ഷം വരെ വാങ്ങി ബിഹാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.