Short Vartha - Malayalam News

ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നു

ബിഹാറിൽ വീണ്ടും പാലം തകർന്നു. പട്‌ന ജില്ലയിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. ബിഹാറിൽ പാലങ്ങൾ തകരുന്നത് തുടർക്കഥയായിരിക്കെയാണ് പുതിയ സംഭവം. ബിഹാർ സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിലാണ് ബക്തിയാർപൂർ-താജ്പൂർ ഗംഗാ മഹാസേതു പാലത്തിന്റെ നിർമാണം നടന്നിരുന്നത്. ഗർഡറുകളുടെ ബെയറിംഗുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെ ഒരെണ്ണം തകരുകയായിരുന്നു.