Short Vartha - Malayalam News

ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 7 മരണം

ബിഹാറിലെ ജെഹനാബാദ് ജില്ലയിലെ ബാരാവർ കുന്നുകളിലുള്ള ബാബ സിദ്ധേശ്വർനാഥ്‌ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് പേരാണ് മരിച്ചത്. 35 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജെഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിൽ പ്രേത്യേക പൂജ നടക്കുന്നതിനാലാണ് ഭക്തർ ഒത്തുകൂടിയത്. അതിനാലാണ് തിരക്ക് വർധിക്കാൻ കാരണമായത്.