Short Vartha - Malayalam News

ബിഹാറില്‍ ഇടിമിന്നലേറ്റ് 19 പേര്‍ മരണം

ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരന്‍, റോഹ്താസ്, സാരന്‍, സുപൌള്‍ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേര്‍ മരിച്ചത്. 24 മണിക്കൂറിനിടെ ബിഹാറിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചതില്‍ കൂടുതല്‍പ്പേര്‍ക്കും ഇടിമിന്നലേറ്റത് വയലില്‍ പണി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.