Short Vartha - Malayalam News

ബിഹാറിൽ വീണ്ടും പാലം തകർന്നു

ഒമ്പത് വർഷമായിട്ടും നിർമാണം പൂർത്തിയാകാത്ത പാലമാണ് തകർന്നത്. ഇത് മൂന്നാം തവണയാണ് ഈ പാലം തകരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. സുൽത്താൻഗഞ്ച് - അഗുവാനി പാലമാണ് വീണ്ടും തകർന്ന് ഗംഗാ നദിയിൽ ​വീണത്. മുമ്പ് പാലം തകർന്ന് വീണപ്പോഴെല്ലാം നിർമാണനിലവാരത്തെ കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. അതേസമയം, പാലത്തിന്റെ തകർച്ചയെ കുറിച്ച് നിർമാണ കരാറുള്ള കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.