Short Vartha - Malayalam News

ബിഹാറിൽ വീണ്ടും പാലം തകർന്നു

ബിഹാറിലെ ഗയ ജില്ലയിലെ ഗുൾസ്കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നു വീണത്. ഭഗ്‌വതി ഗ്രാമത്തെയും ശർമ്മ ഗ്രാമത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. അടുത്തിടെ ബിഹാറിൽ പാലം തകരുന്നത് തുടർക്കഥയായിരുന്നു. നാലാഴ്ചക്കിടെ തകരുന്ന പതിനാലാമത്തെ പാലമാണിത്. പാലം തകർന്നു വീഴൽ തുടർക്കഥയായതോടെ 11 എൻജിനിയർമാരെ സർക്കാർ സസ്​പെൻഡ് ചെയ്തിരുന്നു.