Short Vartha - Malayalam News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ബിഹാറിലെ നളന്ദ, ദയ ജില്ലകളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയും രണ്ടാമത്തെയാള്‍ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പിതാവുമാണ്. ഇതോടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കേസില്‍ മഹാരാഷ്ട്രയില്‍ ഇതുവരെ ഒമ്പതു പേരെയും ഗോധ്രയില്‍ നിന്ന് ഒരാളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.