Short Vartha - Malayalam News

കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ കൊലപാതകം; DNA ഫലം കിട്ടിയാല്‍ അന്വേഷണം പൂര്‍ത്തിയാകുമെന്ന് CBI

കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ യുവ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലക്കേസില്‍ DNA ഫലം ലഭിക്കുന്നതോടെ അന്വേഷണം പൂര്‍ത്തിയാകുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാകുമെന്നും CBI. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കേന്ദ്രീകരിച്ച് തന്നെയാണ് CBI അന്വേഷണവും നടക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ മാത്രമാണ് പ്രതി എന്നാണ് മനസിലാകുന്നതെന്ന് CBI വ്യക്തമാക്കിയിരുന്നു.