Short Vartha - Malayalam News

യുവ ഡോക്ടറുടെ കൊലപാതകം: കൂട്ടബലാത്സംഗത്തിന് തെളിവില്ലെന്ന് CBI

കൊൽക്കത്ത ആർജി.കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂട്ടബലാത്സംഗത്തിന് തെളിവില്ലെന്ന് CBI. കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ നൽകിയ അപേക്ഷയിലാണ് CBI ‘കൂട്ടബലാത്സംഗം’ എന്നതിനെ കുറിച്ച് പരാമർശിക്കാതിരുന്നത്. യുവ ഡോക്ടറെ പീഡിപ്പിച്ചത് സഞ്ജയ് റോയ് മാത്രമാണെന്ന നിഗമനത്തിലാണ് CBI. എന്നാൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിത ഡോക്ടറുടെ മാതാപിതാക്കൾ തങ്ങളുടെ മകൾ കൂട്ടബലാത്സംഗത്തിന് ഇരയായി എന്നാണ് വാദിക്കുന്നത്.