Short Vartha - Malayalam News

നീറ്റ് UG പരീക്ഷ; വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പര്‍ മറച്ച് ഒരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് വിശദമായി പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ശനിയാഴ്ച്ച 5 മണിക്കുള്ളില്‍ മാര്‍ക്ക് പ്രസിദ്ധീകരിക്കണം. വിഷയത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.