Short Vartha - Malayalam News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷ്ടിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ CBI രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ബിഹാറിലെ പട്ന സ്വദേശിയായ പങ്കജ് കുമാര്‍, ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് സ്വദേശി രാജു സിങ് എന്നിവരാണ് അറസ്റ്റിലായത്. ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന മാഫിയയുടെ ഭാഗമായ പങ്കജ് കുമാറാണ് നീറ്റ് യുജി ചോദ്യപേപ്പറുകള്‍ മോഷ്ടിച്ചതെന്നും ചോദ്യപേപ്പര്‍ പ്രചരിപ്പിക്കാന്‍ പങ്കജിനെ സഹായിച്ചത് രാജു ആണെന്നുമാണ് CBI ആരോപിക്കുന്നത്. കേസില്‍ CBI ഇതുവരെ 60 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.