Short Vartha - Malayalam News

മദ്യനയക്കേസ്: കെ. കവിതയുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ED ക്കും CBI ക്കും നോട്ടീസയച്ചു

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അഴിമതി കേസിൽ ജാമ്യം തേടി BRS നേതാവ് കെ. കവിത സുപ്രീംകോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചു. കെ. കവിതയുടെ ജാമ്യ ഹർജി പരിഗണിച്ച കോടതി അന്വേഷണ ഏജൻസികളായ ED യുടെയും CBI യുടെയും പ്രതികരണം തേടി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ് , കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി ജയിലിൽ കഴിയുന്ന കവിതയ്ക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് കവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കേസ് ഓഗസ്റ്റ് 20ന് വീണ്ടും പരിഗണിക്കും.