Short Vartha - Malayalam News

യുവ ഡോക്ടറുടെ കൊലപാതകം; പ്രതിയെ നാളെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും

കൊൽക്കത്ത മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് കൊൽക്കത്ത ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന CBI നാളെ നടത്തിയേക്കും. നുണപരിശോധനയ്ക്ക് അനുമതി നൽകിയ ഹൈക്കോടതി കേസിൽ വാദം കേൾക്കുന്നത് ഓഗസ്റ്റ് 29ലേക്ക് മാറ്റി.