Short Vartha - Malayalam News

യുവ ഡോക്ടറുടെ കൊലപാതകം: കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ വനിത ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണത്തിന്റെ ഇതുവരെയുള്ള റിപ്പോർട്ട് ഹാജരാക്കാൻ CBI യോടും, ആശുപത്രി ആക്രമിച്ച സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ബംഗാൾ സർക്കാരിനോടും കോടതി നിർദേശിച്ചിരുന്നു. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.