Short Vartha - Malayalam News

നീറ്റ് UG പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് NTA പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. exams.nta.ac.in/NEET എന്ന വെബ്‌സൈറ്റ് വഴി ഫലം അറിയാനാകും. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയവരുടെ മാര്‍ക്ക് തിരുത്തി റാങ്ക് പട്ടിക പുനപ്രസിദ്ധീകരിക്കാനാണ് കോടതി ഉത്തരവിട്ടത്. ഇതോടെ മുഴുവന്‍ മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ല്‍നിന്ന് 17 ആയി കുറഞ്ഞു. നാല് ലക്ഷം പേര്‍ക്ക് കോടതി തീരുമാനം പ്രകരാം അഞ്ച് മാര്‍ക്ക് കുറഞ്ഞു.