Short Vartha - Malayalam News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഉറപ്പാക്കുമെന്ന് WCCക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്ത്രീകളുടെ സ്വകാര്യത ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. സിനിമാ സെറ്റുകളില്‍ പോഷ് നിയമം കര്‍ശനമായി നടപ്പിലാക്കണമെന്നും സിനിമാ നയ രൂപീകരണത്തില്‍ സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്നും WCC മുഖ്യമന്ത്രിയോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി പറഞ്ഞ രേഖകളെല്ലാം ഹാജരാക്കിയെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്.