Short Vartha - Malayalam News

ജമ്മുവിലേക്കും മണിപ്പൂരിലേക്കും യാത്ര വേണ്ട; പൗരന്മാരോട് അമേരിക്ക

ഇന്ത്യയിലുളള തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാ നിര്‍ദേശം നല്‍കി യുഎസ്. മണിപ്പൂര്‍, ജമ്മുകശ്മീര്‍, ഇന്ത്യ-പാക് അതിര്‍ത്തി, നക്‌സലൈറ്റുകള്‍ സജീവമായ രാജ്യത്തിന്റെ മധ്യകിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് യുഎസ് പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. തീവ്രവാദവും അക്രമവും നിലനില്‍ക്കുന്നതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര പുനഃപരിശോധിക്കമെന്നും യുഎസ് നിര്‍ദേശം നല്‍കി.