Short Vartha - Malayalam News

നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ എതിര്‍ത്ത് ജോ ബൈഡന്‍

ഗസ ആക്രമണത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന അന്താരാഷ്ട്ര ക്രിമനല്‍ കോടതി പ്രോസിക്യൂട്ടറുടെ നിര്‍ദേശത്തെ അപലപച്ച് US പ്രസിഡന്റ് ജോ ബൈഡന്‍. ഗസയില്‍ നടക്കുന്നത് വംശഹത്യയല്ലെന്നും ഇസ്രായേലിന്റെ സുരക്ഷയ്‌ക്കെതിരായ ഭീഷണകള്‍ക്കെതിരെ അമേരിക്ക എപ്പോഴും ഒപ്പം നില്‍ക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. അതേസമയം കോടതി നിര്‍ദേശം തള്ളുന്നുവെന്നായിരുന്നു ഇസ്രായേലിന്റെ പ്രതികരണം.