Short Vartha - Malayalam News

ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടില്ല; റഷ്യയുടെ ആരോപണം നിഷേധിച്ച് US

ലോകത്തെവിടെയുമുളള തിരഞ്ഞെടുപ്പുകളില്‍ ഇടപെടാത്തതുപോലെ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിലും US ഇടപെടുന്നില്ലെന്നും അത് ഇന്ത്യയിലെ ജനങ്ങള്‍ എടുക്കേണ്ട തീരുമാനമാണെന്നും US സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഇന്ത്യയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടാനും രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യം അസന്തുലിതമാക്കാനും അമേരിക്ക ശ്രമിക്കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മില്ലറിന്റെ പ്രതികരണം.