Short Vartha - Malayalam News

യാത്രക്കാര്‍ക്ക് ബാഗേജ് സ്വയം ചെക്ക് ഇന്‍ ചെയ്യാം; സൗകര്യമൊരുക്കി കൊച്ചി വിമാനത്താവളം

കൊച്ചി വിമാനത്താവളത്തില്‍ ഇനി ജീവനക്കാരുടെ സഹായമില്ലാതെ തന്നെ യാത്രക്കാര്‍ക്ക് അവരുടെ ബാഗുകള്‍ ചെക്ക്-ഇന്‍ ചെയ്യാം. ആഭ്യന്തര ടെര്‍മിനലില്‍ യാത്രക്കാര്‍ക്കായി സെല്‍ഫ് ബാഗേജ് ഡ്രോപ് സൗകര്യം ആരംഭിച്ചു. നാല് സെല്‍ഫ് ബാഗ് ഡ്രോപ് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാരുടെ സൗകര്യത്തിനും സേവനപ്രവര്‍ത്തന ക്ഷമത കൂട്ടാനുമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.