Short Vartha - Malayalam News

നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിന് യന്ത്രതകരാര്‍

പുലര്‍ച്ചെ 2.15ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ യാത്രക്കാരെ വിമാനത്തില്‍ നിന്നിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയക്കും.