Short Vartha - Malayalam News

യന്ത്ര തകരാര്‍; ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം ഒരു മണിക്കൂറിന് ശേഷം ജിദ്ദയില്‍ തന്നെ തിരിച്ചിറക്കി. വിമാനം പറക്കുന്ന സമയത്ത് ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്ത് നിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും പുക ഉയര്‍ന്നെന്നുമാണ് റിപ്പോര്‍ട്ട്. 11.30-ഓടെ എഞ്ചിന്‍ തകരാര്‍ കാരണം ജിദ്ദയിലേക്കുതന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.