Short Vartha - Malayalam News

സ്പൈസ് ജെറ്റ് വിമാനത്തിന്റെ എഞ്ചിനില്‍ പക്ഷിയിടിച്ചു; അടിയന്തര ലാന്‍ഡിങ് നടത്തി

ഡല്‍ഹിയില്‍ നിന്നും ലേയിലേക്കുള്ള യാത്രയ്ക്കിടയിലാണ് വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷിയിടിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് 11 മണിയോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.