Short Vartha - Malayalam News

പ്രതിരോധ സേനയ്ക്ക് കരുത്തേകാന്‍ ഹെര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണ്‍

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാനാണ് ദൃഷ്ടി -10 എന്നറിയപ്പെടുന്ന ഡ്രോണ്‍ ഇന്ത്യന്‍ സൈന്യത്തിന് നല്‍കുക. അദാനി ഡിഫന്‍സ് സിസ്റ്റംസ് ആണ് ഡ്രോണ്‍ വിതരണം ചെയ്യുക. ഹെര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണുകളില്‍ ആദ്യത്തേത് മെയ് 18ന് ഹൈദരാബാദില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറും. തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്രോണുകളാണ് സൈന്യത്തിന് നല്‍കുക. പഞ്ചാബിലെ ഭട്ടിന്‍ഡ താവളത്തിലാകും ഇത് വിന്യസിക്കുക.