Short Vartha - Malayalam News

ഡല്‍ഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണി; 13കാരന്‍ പോലീസ് കസ്റ്റഡിയില്‍

ദുബായിലേക്കുള്ള വിമാനത്തില്‍ ബോംബുണ്ടെന്ന് കാട്ടി ഡല്‍ഹി വിമാനത്താവളത്തിലേക്ക് ഇമെയില്‍ സന്ദേശം അയച്ച 13കാരനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തമാശയ്ക്കാണ് ഇമെയില്‍ അയച്ചതെന്ന് 13കാരന്‍ സമ്മതിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സന്ദേശം അയച്ചതിന് പിന്നാലെ ഇമെയില്‍ ID നശിപ്പിച്ചിരുന്നു. ഇമെയിലിന്റെ ഉറവിടം ഉത്തരാഖണ്ഡിലെ പിത്തോറഗഢില്‍ നിന്നാണെന്ന് മനസിലായതോടെയാണ് അന്വേഷണ സംഘം കൗമാരക്കാരനെ പിടികൂടിയത്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും ജൂണ്‍ 18ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തില്‍ ബോംബുണ്ടെന്നാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്.