Short Vartha - Malayalam News

ഫ്രാന്‍സിലെ ഹൈ സ്പീഡ് റെയില്‍ ശൃംഖലക്ക് നേരെ ആക്രമണം

ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലക്ക് നേരെ ആക്രമണം. തീവെപ്പടക്കമുള്ള അക്രമസംഭവങ്ങള്‍ നടന്നതായും ഗതാഗത സംവിധാനത്തെ തടസപ്പെടുത്തിയതായും ട്രെയിന്‍ ഓപ്പറേറ്റര്‍ SNCF അറിയിച്ചു. ട്രെയിന്‍ ഗതാഗതത്തെ അട്ടിമറിക്കാനുളള ശ്രമമാണിതെന്നും അക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകള്‍ റദ്ദാക്കേണ്ടിവരുമെന്നും SNCF പറഞ്ഞു. 7500 ഓളം മത്സരാര്‍ത്ഥികളും മൂന്ന് ലക്ഷത്തോളം കാണികളും വിഐപികളും പങ്കെടുക്കുന്ന പാരീസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കാനിരിക്കെയുണ്ടായ ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ വീക്ഷിക്കുന്നത്.