Short Vartha - Malayalam News

ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി

ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. പിടികൂടിയ ആനകളെ കൈമാറുന്നത് സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കുന്നതിന് അനുമതി നൽകുന്നതിൽ നിന്ന് സർക്കാരിനെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും താൽക്കാലികമായി വിലക്കുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേരളത്തിൽ പിടികൂടിയ ആനകളുടെ അവസ്ഥ പരിതാപകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇത്തരത്തിൽ ചെരിഞ്ഞ ആനകളുടെ എണ്ണം 154 ആണെന്നും കോടതി പറഞ്ഞു.