Short Vartha - Malayalam News

ജെസ്‌ന തിരോധാനം: CBI സംഘം നാളെ മുണ്ടക്കയത്തെത്തും

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലുകളുടെ വസ്തുതകൾ അന്വേഷിക്കാൻ CBI സംഘം നാളെ മുണ്ടക്കയത്തെത്തും. ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാനായി എത്തുന്ന സംഘം ലോഡ്ജിൽ കണ്ടത് ജെസ്നയെത്തന്നെ ആണോയെന്നും കാണാതായതിന് ഇവിടവുമായി ബന്ധമുണ്ടോയെന്നും തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക. ജെസ്‌നയുടെ അവസാന CCTV ദൃശ്യങ്ങൾ ലഭിച്ചത് ഈ പ്രദേശത്ത് വെച്ചായാതിനാൽ നേരത്തെ പല തവണ ക്രൈംബ്രാഞ്ച് ഇവിടെ പരിശോധന നടത്തിയിരുന്നു.