Short Vartha - Malayalam News

ജെസ്‌ന തിരോധാനക്കേസ്: കോടതി വിധി ഇന്ന്

ജെസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയിൽ തിരുവനന്തപുരം CJM കോടതി ഇന്ന് വിധി പറയും. CBI കാര്യക്ഷമമായി കേസന്വേഷിച്ചിട്ടില്ലെന്നും പ്രധാന തെളിവുകളിലേക്ക് അന്വേഷണം എത്തിയില്ലെന്നും ഹർജിയിൽ ആരോപിച്ചു. എന്നാൽ ജെസ്‌നയുടെ പിതാവ് ഉന്നയിക്കുന്ന രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ലെന്നും ജെസ്‌ന ഗർഭിണിയാണെന്ന് പരിശോധനയിൽ ഒരിടത്തും തെളിഞ്ഞിട്ടില്ലെന്നും CBI ഉദ്യോഗസ്ഥർ കോടതിയിൽ വ്യക്തമാക്കി.