Short Vartha - Malayalam News

ജെസ്ന തിരോധനക്കേസ്; വെളിപ്പെടുത്തലുമായി ലോഡ്ജ് ജീവനക്കാരി

വർഷങ്ങൾക്ക് മുമ്പ് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നിന്നു കാണാതായ ജെസ്‌ന ജയിംസിനെ സംബന്ധിച്ച് നിര്‍ണായ വെളിപ്പെടുത്തലുമായി മുണ്ടക്കയം ലോഡ്ജിലെ മുന്‍ ജിവനക്കാരി. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ജെസ്‌നയോട് സാമ്യമുള്ള ഒരു പെണ്‍കുട്ടി 25 വയസ്സ് തോന്നിക്കുന്ന ഒരു യുവാവിനൊപ്പം ലോഡ്ജിലെത്തിയിരുന്നുവെന്നാണ് മുന്‍ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണ് ലോഡ്ജില്‍വെച്ച് കണ്ടത് ജെസ്‌നയെയാണെന്ന് മനസിലായതെന്ന് അവർ പറഞ്ഞു. മൂന്ന് നാല് മണിക്കൂര്‍ ഇരുവരും ലോഡ്ജില്‍ ഉണ്ടായിരുന്നെന്നും ലോഡ്ജിലെ മുന്‍ ജീവനക്കാരി രമണി പറഞ്ഞു.