Short Vartha - Malayalam News

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ സിജെഎം കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞദിവസം കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ മുദ്രവെച്ച കവറില്‍ ജെസ്നയുടെ പിതാവ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാണ് കോടതി നിര്‍ദേശം. വിധിയില്‍ സന്തോഷമുണ്ടെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ജെയിംസ് പ്രതികരിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജെസ്‌നയെ 2018 മാര്‍ച്ച് 22 നാണ് കാണാതായത്.