Short Vartha - Malayalam News

ജെസ്‌ന തിരോധാനക്കേസ്: CBI കേസ് ഡയറി സമർപ്പിച്ചു

CBI അന്വേഷണം പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയുടെ ഭാഗമായി ജെസ്‌നയുടെ പിതാവ് ഇന്നലെ കോടതിയിൽ സീൽ ചെയ്ത കവറിൽ ചില തെളിവുകൾ സമർപ്പിച്ചിരുന്നു. ഇത് CBI യുടെ അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായാണ് കോടതി നിർദേശത്തെ തുടർന്ന് CBI തിരുവനന്തപുരം CJM കോടതിയിൽ കേസ് ഡയറി സമർപ്പിച്ചത്. പരിശോധനയിൽ CBI അന്വേഷിക്കാത്ത എന്തെങ്കിലും കാര്യങ്ങൾ തെളിവുകളിൽ ഉൾപ്പെട്ടിട്ടുങ്കിൽ തുടരന്വേഷണം നടത്താം എന്നായിരുന്നു CBI യുടെ നിലപാട്. ഹർജി ഈ മാസം 8ന് കോടതി വീണ്ടും പരിഗണിക്കും.