Short Vartha - Malayalam News

ജെസ്‌ന തിരോധനക്കേസ്: പിതാവ് തെളിവുകൾ കോടതിയിൽ നൽകി

CBI അന്വേഷണം പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയുടെ ഭാഗമായാണ് പിതാവ് ജെയിംസ് മുദ്രവെച്ച കവറിൽ തെളിവുകൾ തിരുവനന്തപുരം CJM കോടതിക്ക് കൈമാറിയത്. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിലേക്ക് CBI അന്വേഷണം എത്തിയില്ലെന്നായിരുന്നു ഹർജിയിലെ വാദം. ഇതു സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി കൈമാറാമെന്ന് അറിയിച്ചതിനെ തുടർന്നാണ് മുദ്രവെച്ച കവറിൽ കോടതി നിർദേശത്തെ തുടർന്ന് തെളിവുകൾ സമർപ്പിച്ചത്. തെളിവുകൾ പരിശോധിച്ച കോടതി CBI യോട് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.