Short Vartha - Malayalam News

ജെസ്‌ന വീട്ടിൽ നിന്ന് പോകുമ്പോൾ കൈവശം 60,000 രൂപയുണ്ടായിരുന്നു: CBI അന്വേഷിക്കണമെന്ന് പിതാവ്

പത്തനംതിട്ടയിൽ നിന്ന് അഞ്ച് വർഷം മുമ്പ് കാണാതായ ജെസ്‌ന മരിയ ജെയിംസ് വീട് വിട്ടിറങ്ങുമ്പോൾ 60,000 രൂപ കൈവശമുണ്ടായിരുന്നുവെന്നും CBI ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് തിരുവനന്തപുരം CJM കോടതിയിൽ അധിക സത്യവാങ്മൂലം നൽകി. ഇത്രയും വലിയ തുക വീട്ടുകാർ നൽകിയതല്ലെന്നും സഹോദരി അവിചാരിതമായി കണ്ട ഈ പണത്തിന്റെ ശ്രോതസിനെപ്പറ്റി CBI അന്വേഷിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.