Short Vartha - Malayalam News

ഷിരൂർ ദൗത്യം: അർജുന്റെ കുടുംബം നാളെ കർണാടക മുഖ്യമന്ത്രിയെ കാണും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുൻ്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും കാണും. ഡ്രഡ്ജർ എത്തിച്ച് എത്രയും പെട്ടെന്ന് അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുന്നതിന് വേണ്ടിയാണ് കർണാടക മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയെയും കാണുന്നത്. അർജുന്റെ ബന്ധുവായ ജിതിൻ, എം.കെ. രാഘവൻ MP, മഞ്ചേശ്വരം MLA എ.കെ.എം. അഷറഫ്, കാർവാർ MLA സതീഷ് സെയ്ൽ എന്നിവരാണ് ഇരുവരെയും സന്ദർശിക്കുക.